പരപ്പനങ്ങാടിയില്‍ ലയണ്‍സ് ക്ലബ്ബിന് ഗംഭീര തുടക്കം

പരപ്പനങ്ങാടി:  പരപ്പനങ്ങാടിയില്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയചാപ്പ്റ്ററിന് തുടക്കമായി. വളളിക്കുന്ന് എന്‍സി ഗാര്‍ഡന്‍സില്‍ വച്ച്

പരപ്പനങ്ങാടി ചാപ്റ്ററിന്റെ നേതൃത്വം

ലയണ്‍സ് ക്ലബ്ബിന്റെ ഡിസ്ടിക്ട് ഗവര്‍ണര്‍ കെ എന്‍ സോമകുമാര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ആഘോഷമെന്നത് നമുക്ക് ചുറ്റുമുള്ള വേദനയെ തിരിച്ചറിഞ്ഞ് അവരെ സഹായിച്ച് അതില്‍ സന്തോഷിക്കുന്ന കൂട്ടായിമയായി മാറണമെന്ന് സോമകുമാര്‍ ഓര്‍മിപ്പിച്ചു.

ഈ വര്‍ഷം ജില്ലയിലെ ആദ്യത്തെ ചാപ്റ്ററായ പരപ്പനങ്ങാടി ലയണ്‍സിന്റെ ഭാരവാഹികളായി നിയാസ് പുളിക്കലകത്ത്(പ്രസിഡന്റ്), മുരളീധരന്‍ (സെക്രട്ടറി), മൊയ്തീന്‍ കുട്ടി(ട്രഷറര്‍), അഡ്വ മുഹമ്മദ് ഹനീഫ(വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.