പരപ്പനങ്ങാടിയില്‍ റെയില്‍പാളത്തില്‍ കല്ലുവെച്ച വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പിടിയില്‍

images (5)പരപ്പനങ്ങാടി : അയ്യപ്പന്‍കാവിന് സമീപം റെയില്‍പാളത്തില്‍ കല്ലുവെച്ച വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പിടിയില്‍.

ഉച്ചഭക്ഷണത്തിന് പുറത്തുവിട്ടപ്പോഴാണ് പരപ്പനങ്ങാടിയിലെ ഒരു സ്‌കൂളിലെ കുറച്ചു വിദ്യാര്‍ത്ഥികള്‍ റെയില്‍പാളത്തില്‍ കല്ലു വെക്കുകള്‍ വെച്ചത്. എന്നാല്‍ ഈ സമയത്ത് റെയില്‍വെ ട്രാക്കിലെ ജീവനക്കാര്‍ ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഒരാളെ മാത്രം പിടികൂടാന്‍ കഴിഞ്ഞുള്ളു. മറ്റുള്ള കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ജനശതാബ്ദി എക്‌സ്പ്രസ് ട്രാക്കിലൂടെ കടന്നു വരുന്നതിന് തൊട്ടു മുമ്പാണ് സംഭവം നട്ന്നത്. പിടിയിലായ വിദ്യാര്‍ത്ഥിയെ ഉദേ്യാഗസ്ഥര്‍ താക്കീത് ചെയ്ത് ബന്ധുക്കളോടൊപ്പം വിട്ടയച്ചു.