പരപ്പനങ്ങാടിയില്‍ രണ്ട്‌ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ നേരെ ആക്രമണം; പോലീസ്‌ അന്വേഷണം ആരംഭിച്ചു

Story dated:Monday February 1st, 2016,07 10:pm
sameeksha

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ രണ്ട്‌ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ നേരെ ആക്രമണം. തയ്യില്‍ ഫല്‍ഗുണന്റെ മകന്‍ സുകുന്ദന്‍ (22), പാലക്കണ്ടത്തില്‍ ദേവദാസിന്റെ മകന്‍ ധനീഷ്‌(24) എന്നിവര്‍ക്കാണ്‌ ആക്രമണത്തില്‍ പരിക്കേറ്റത്‌. പരുക്കേറ്റ ഇരുവരെയും കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. സംഭവത്തില്‍ അന്വഷണം ആരംഭിച്ചതായി പരപ്പനങ്ങാടി എസ്‌.ഐ കെ ജെ ജിനേഷ്‌ പറഞ്ഞു

ഇന്നലെ രാത്രി 12 മണിയോടെ ഉത്സവം കഴിഞ്ഞ്‌ മടങ്ങിവരുകയായിരുന്ന ഇവരെ ഒരു സംഘം അയോധ്യ നഗറില്‍ വെച്ച്‌ ആക്രമിക്കുകയായിരുന്നെന്നാണ്‌ റിപ്പോര്‍ട്ട്‌.