പരപ്പനങ്ങാടിയില്‍ മോഷ്ടാവെന്ന് സംശയിക്കന്നയാളെ പിടികൂടി.

പരപ്പനങ്ങാടി: ഏറെ ദിവസത്തെ നാട്ടുകാരുടെ ഉറക്കമൊഴിക്കലിന് ഫലം ലഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ 32 വയസുകാരനായ യുവാവിനെ നാട്ടുകാര്‍ പിടികൂടി ഒരാഴ്ചയിലധികമായി പരപ്പനങ്ങാടി റെയില്‍വേ ഗെയ്റ്റിന് കിഴക്കുഭാഗത്തുള്ള വീടുകളില്‍ വ്യാപകമായ രീതിയില്‍ മോഷണം നടന്നു വരികയായിരുന്നു. ഇതേ തുടര്‍ന്ന് പരപ്പനങ്ങാടി റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ രൂപീകരിച്ച ‘മോഷണ വിരൂദ്ധ’ സ്‌ക്വാഡാണ് ഇയാളെ ഓടിച്ചിട്ട് പിടികൂടിയത്.

രാത്രി ഒരുമണിസമയത്ത് റോന്തുചുറ്റുകയായിരുന്ന സ്‌ക്വാഡംഗങ്ങളാണ് ബസ്റ്റാന്റിനകത്തേക്ക് ഓടിയ ഇയാളെ ഇവര്‍ പിടികൂടി പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

രക്ഷയില്ല ; ഇനി കള്ളനുമായി സന്ധി സംഭാഷണത്തിന്!