പരപ്പനങ്ങാടിയില്‍ മുന്ന് കോടിരൂപയുടെ റോഡ് വികസനം

road parappanangadiപരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭയിലെ പുരപ്പുഴ മണ്ണുപ്പാടം റോഡും, അഞ്ചപ്പുര-ചാപ്പപ്പടി-്അങ്ങാടി റോഡും നവീകരിക്കുന്നതിനായുള്ള പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനങ്ങള്‍ മന്ത്രി പികെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു നഗരസഭ ചെയര്‍പേഴ്‌സണ്‍ ജമീലടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു.
അഞ്ചപ്പുര അങ്ങാടി റോഡിന് രണ്ട് കോടിരൂപയാണ് ചെലവഴിക്കുക. പുരപ്പുഴ മണ്ണുപ്പാടം റോഡിന് ഒരു കോടിയും ചെലവഴിക്കും. ഇവിടെ വിസിബി നിര്‍മ്മാണവും പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ചടങ്ങുകളില്‍ ജനപ്രതിനിധികളും രാഷ്രട്രീയ പാര്‍ട്ടി പ്രതിനിധികളും സംസാരിച്ചു.