പരപ്പനങ്ങാടിയില്‍ മദ്യവില്‍പ്പനയ്‌ക്കിടെ യുവാവ്‌ പിടിയില്‍

പരപ്പനങ്ങാടി: മദ്യവില്‍പ്പനയ്‌ക്കിടെ യുവാവിനെ പോലീസ്‌ പിടികൂടി. ഷാജുമോന്‍ എന്ന ഷാജുട്ടന്‍(42) ആണ്‌ പിടിയിലായത്‌. പുത്തരിക്കല്‍ പല്ലവി തിയ്യേറ്ററിന്‌ മുന്‍വശത്തു വെച്ച്‌്‌ ഓട്ടോറിക്ഷയില്‍ വിദ്യവില്‍പ്പന നടത്തുന്നതിനിടയിലാണ്‌ ഇയാള്‍ പോലീസിന്റെ പിടിയിലായത്‌. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിന്റ്‌ ചെയ്‌തു.

പിടികൂടിയ ഓട്ടോറിക്ഷ എക്‌സൈസ്‌ വകുപ്പിന്‌ കൈമാറി. ഇയാളെ ഇതിനു മുമ്പും സമാനമായ കേസില്‍ പോലീസ്‌ പിടികൂടിയിരുന്നു.