പരപ്പനങ്ങാടിയില്‍ നാളെ മുതല്‍ ടോള്‍ പിരിക്കും; സമരം ശക്തമാക്കും സമരസമിതി.

പരപ്പനങ്ങാടി: അവുക്കാദര്‍ കുട്ടി നഹ മേല്‍പ്പാലത്തിന് ടോള്‍ പിരിച്ച് നാളെ രാവിലെ മുതല്‍. മുമ്പ് പ്രഖ്യാപിച്ച രീതിയില്‍ തന്നെ ടോള്‍ പിരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ടു വെച്ച ന്യായമായ ആവശ്യങ്ങളൊന്നും അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സമരം തുടരാന്‍ തന്നെയാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.

ഇന്നലെ ആര്‍ബിഡിസി ചെയര്‍മാനെയും മന്ത്രിയെയും രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ സമരസമിതിയെ അറിയിക്കാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പുതുതായി യാതൊരു പ്രഖ്യാപനങ്ങളും ഉണ്ടായിട്ടില്ല. ഇതോടുകൂടിയാണ് സമരം കൂടുതല്‍ ശക്തിയായി തുടരുമെന്ന് സമരസമിതി അറിയിച്ചത്.

പരപ്പനങ്ങാടി പഞ്ചായത്തിലുള്ളവര്‍ക്ക് ടോള്‍ ഒഴിവാക്കണമെന്നാണ് മുഖ്യമന്ത്രിക്കും ആര്‍ബിഡിസി ഉദ്യോഗസ്ഥര്‍ക്കും , കലക്ടര്‍ക്കും, പൊതുമരാമത്ത് മന്ത്രിക്കും ആഗ്രഹമുള്ളതെങ്കിലും പരപ്പനങ്ങാടിയിലെ ചില തല്‍പരക്ഷികളുടെ ഗൂഡനീക്കം കാരണം സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും സമരസമിതി ആരോപണമുന്നയിച്ചു.

 

Related Articles