പരപ്പനങ്ങാടിയില്‍ തെങ്ങ്‌ വീണ്‌ വീട്‌ തകര്‍ന്നു

photo (3)പരപ്പനങ്ങാടി: തെങ്ങുകള്‍ വീണ്‌ വീട്‌ തകര്‍ന്നു. കെ ടി നഗര്‍ വള്ളുവംകുളം ശകുന്തളയുടെ വീടാണ്‌ തകര്‍ന്നത്‌. ബുധനാഴ്‌ച വൈകീട്ടോടെയാണ്‌ ഒരു തെങ്ങ്‌ മറ്റൊരു തെങ്ങില്‍ വീണ്‌ ഇരുതെങ്ങുകളും വീടിന്റെ ബാത്ത്‌റൂമിന്‌ മുകളില്‍ പതിച്ചത്‌. വീടും ബാത്ത്‌റൂമും ഭാഗികമായി തകര്‍ന്നു.

ശകുന്തളയുടെ ഭര്‍ത്താവ്‌ ഹരിദാസന്‍ രണ്ടാഴ്‌ച മുമ്പാണ്‌ മരിച്ചത്‌.