പരപ്പനങ്ങാടിയില്‍ തീപിടുത്തം

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന് മുന്‍വശത്തെ തേക്കിന്‍ കാടിന് തീ പിടിച്ചു. രാത്രി 7.45 ഓടെയാണ് സംഭവം.

അടിക്കാടിന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. യാത്രക്കാര്‍ പരിഭ്രാന്തരായി സ്റ്റേഷന്‍ മാസ്റ്റെറെ വിവരമറിച്ചതിനെ തുടര്‍ന്ന് തിരൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു.