പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌ക മരിച്ചു.

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ട്രെയിനിടിച്ച് വേങ്ങര പെരുമ്പ സ്വദേശി ഖദീജ(51) മരണമടഞ്ഞു. രാവിലെ 9.30 മണിസമയത്ത്് അടച്ചിട്ട റെയില്‍വേ ഗേറ്റ് വഴി റെയില്‍ മുറിച്ച് കടക്കവെയാണ് അപകടം നടന്നത്. തെക്കുഭാഗത്ത് നിന്ന് വന്ന പാലക്കാട്-മംഗലാപുരം ഇന്റര്‍സിറ്റി എക്‌സപ്രക്‌സ് ഇവരെ തട്ടിതെറിപ്പിക്കുകയായിരുന്നു. ട്രെയിന്ിച്ച ഇവരുടെ ശരീരം ഛിന്നഭിന്നമായി പോയി
നാലുദിവസത്തിനകം ഇവിടെ രണ്ടാമത്തെ അപകടമാണ് നടക്കുന്നത്. അന്ന് പരപ്പനങ്ങാടി സ്വദേശിയായ ചന്ദ്രന്‍ ഇത്തരത്തില്‍ റെയില്‍ മുറിച്ചു കടക്കുമ്പോള്‍ ട്രെയിനിടിച്ച് മരണപ്പെട്ടിരുന്നു.
ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ ടൗണിലെ വളരെ ജനത്തിരക്കേറിയ ഈ ഭാഗത്ത് ദിനംപ്രതി നൂറ്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും റെയില്‍വേ ലൈന്‍ മുറിച്ചുകടക്കുക എന്നത് വളരെ അപകടമേറിയതായിരിക്കുന്നു. പലപ്പോഴും തലനാരിഴക്കാണ് പലരുടെയും ജീവന്‍ രക്ഷപ്പെട്ടത്.
മൂന്ന് വിദ്യാലയങ്ങളും രണ്ട് കോളേജുകളുമുള്ള ഈ ഭാഗത്ത് ഒരു റെയില്‍വേ ഫൂട്ട് ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇനിയും വലിയ ദുരന്തങ്ങള്‍ വേണ്ടി വരുമോ അധികാരികളുടെ കണ്ണുതുറക്കാന്‍ ?