പരപ്പനങ്ങാടിയില്‍ ജ്വല്ലറിയില്‍ മറന്നുവെച്ച ബാഗ്‌ കമിതാക്കളെ കുടുക്കി

By ഹംസ കടവത്ത്‌ |Story dated:Tuesday May 24th, 2016,06 19:pm
sameeksha sameeksha
പരപ്പനങ്ങാടി പോലിസ്  കമിതാക്കളെ പരപ്പനങ്ങാടി ടൗണിലെ അച്ചുട്ടി ജ്വല്ലറിയിൽ നിന്നും കൂട്ടികൊണ്ടു പോകുന്നു.
പരപ്പനങ്ങാടി പോലിസ് കമിതാക്കളെ പരപ്പനങ്ങാടി ടൗണിലെ അച്ചുട്ടി ജ്വല്ലറിയിൽ നിന്നും കൂട്ടികൊണ്ടു പോകുന്നു.

പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം മുബൈ സ്വദേശിയായ കാമുകനോടപ്പം നാടുവിട്ട പൂന സ്വദേശിയായ ഭർതൃമതി യും കുഞ്ഞും കാമുകനും പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ. പരപ്പനങ്ങാടി ടൗണിലെ സ്വകാര്യ ജ്വല്ലറി യിൽ കുഞ്ഞിന്റെ ആഭരണം വില്ലപ്പനക്കെത്തിയ കമിതാക്കൾ സ്വർണാഭരണം വിറ്റ് തിരികെ പോകുമ്പോൾ കയ്യിലുണ്ടായിരുന്ന ബാഗ് കടയിൽ മറന്നു വെക്കുകയായിരുന്നു. കാൽ പവനോളം തൂക്കം വരുന്ന സ്വർണാഭരണം സ്വീകരിക്കാൻ നേരത്തെ ഇവരുടെ ഐഡിൻന്റി കാർഡ് പരിശോധിച്ച കടയുടമ ഇവർ പോയി മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ച് വരാത്തതിനെ തുടർന്ന് നേരത്തെ കാണിച്ച ഐഡിൻന്റിറ്റി കാർഡിനോടപ്പം ബാഗിലുണ്ടായിരുന്ന ഫോൺ നമ്പറിൽ ബന്ധപെടുകയായിരുന്നു. ഇതാണ് രണ്ട് വയസുകാരനായ കുഞ്ഞിനെയുമെടുത്ത് കാമുകനോടപ്പം നാടുവിട്ട പൂന കാരിയുടെ ഒളിച്ചോട്ടത്തിന് വഴിതിരിവായത്. ഫോൺ ലഭിച്ചത് മുംബൈയിലുള്ള ഇവരുടെ യഥാർത്ഥ ഭർത്താവിനായിരുന്നു. രണ്ട് മക്കളെയും തന്നെയും ചതിച്ച് തന്റെ രണ്ടു വയസുകാരനായ ഇളയ കുഞ്ഞിനെയും കൊണ്ട് ഭാര്യ നാടു വിട്ടതാണന്നും ഇവരെ കാണാനില്ലെന്ന് പോലസിൽ പരാതി നൽകിയതായും ഭർത്താവ് വെളിപെടുത്തിയതോടെ ജ്വല്ലറിയുടമ പരപ്പനങ്ങാടി പോലസിന് വിവരം കൈമാറി. ട്രിസ്റ്റ എന്നാണ് പിടിക്കപെട്ട കാമുകിയുടെ പേര് ‘ കാമുകൻ മുബൈ സ്വദേശിയാണന്നും കൂടുതൽ വിവരങ്ങൾ തേടി കൊണ്ടിരിക്കുകയാണന്നും മുoബൈ പോലീസുമായി ബന്ധപെട്ടിട്ടുണ്ടെന്നും പരപ്പനങ്ങാടി എസ് ഐ ജിനേഷ് പറഞ്ഞു.