പരപ്പനങ്ങാടിയില്‍ ജനകീയ മുന്നണിക്ക്‌ വന്‍ മുന്നേറ്റം; ആര്‍ക്കും ഭൂരിപക്ഷമില്ല:ലീഗിന്‌ നഷ്ടമാകുന്നത്‌ 35 വര്‍ഷത്തെ തുടര്‍ഭരണം

Story dated:Saturday November 7th, 2015,12 03:pm
sameeksha sameeksha

 appleലീഗിന്‌ നഷ്ടമാകുന്നത്‌ 35 വര്‍ഷത്തെ തുടര്‍ഭരണം

മലപ്പുറം: പുതതായി രൂപീകരി്‌ച്ച പരപ്പനങ്ങാടി നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമി്‌ല്ല. മുസ്ലീംലീഗിന്‌ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന ഇവിടെ ജനകീയമുന്നണി വന്‍മുന്നേറ്റമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌്‌ ആകെയുള്ള 45 സീറ്റി്‌ല്‍ 20 സീറ്റ്‌ മാത്രമാണ്‌ യുഡിഎഫിന്‌ ലഭിച്ചത്‌. 18 സീറ്റ്‌ ജനകീയമുന്നണിയും ഒരു സീറ്റില്‍ സര്‍വ്വതന്ത്രസ്വതന്ത്രനും, ഒരിടത്ത്‌ യുഡിഎഫ്‌ വിമതനും, ഒരിടത്ത്‌ സിപിഎം വിമതനുമാണ്‌ ജയിച്ചിരിക്കുന്നത്‌.. ബിജെപി നാലിടിത്ത്‌ വിജയിച്ചു. ഇതോടെ മുനിസിപ്പാലിറ്റി ആര്‌ ഭരിക്കും എ്‌ന്ന്‌ പറയാന്‍ കഴിയാതായിരിക്കുകയാണ്‌.
.
PARAPPANANGADI 2പരപ്പനങ്ങാടി വില്ലേജിലാണ്‌ മുസ്ലീംലീഗിന്റെ അടിത്തറ ഇളകയിത്‌. ലീഗി്‌ന്റെ പഞ്ചായത്ത്‌ സക്രട്ടറിയായി തെക്കപ്പാട്ട്‌ അലിയെ ഹനീഫ കൊടപ്പാളി അട്ടിമറിച്ചു. യൂത്ത്‌ ലീഗ്‌ നേതാക്കളായ അലി അക്‌ബര്‍, നയീം പീഒ എന്നിവര്‍ക്കും കാലിടറി. സിപിഎം നേതാവ്‌ ദേവന്‍ ആലുങ്ങല്‍ വന്‍ ഭുരിപക്ഷത്തിനാണ്‌ ജയിച്ചത്‌. സിപിഎം ലോക്കല്‍കമ്മറ്റിയംഗം കെപിഎംകോയയും വിജയച്ചു. ഇവിടെ തോറ്റത്‌ മുസ്ലീംലീഗ്‌ നേതാവായ ചേക്കാലി റസാഖാണ്‌. മുന്‍ പ്രസിഡന്റ്‌ സീനത്ത്‌ ആലിബാപ്പു, വൈസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ജമാല്‍ എന്നിവരും ജയിച്ചവരുടെ പട്ടികയില്‍ പെടും.malabarinews parappanangadi
വിദ്യഭ്യാസമന്ത്രി നേരിട്ട്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയ അഞ്ചപ്പുര ടൗണിലും പരപ്പനങ്ങാടി സ്‌ൗത്തിലും തോല്‍വി എറ്റുവാങ്ങിയത്‌്‌ ലീഗിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്‌. 35 വര്‍ഷമയി ലീഗ്‌ ഭരിക്കുന്ന ഇടമാണ്‌ പരപ്പനങ്ങാടി.

നെടുവ മേഖലയിലാണ്‌ ബിജെപി നേട്ടമുണ്ടാക്കിയിരിക്കുന്നത്‌.