പരപ്പനങ്ങാടിയില്‍ ഗതാഗത പരിഷ്‌ക്കാരം

പരപ്പനങ്ങാടി : ഏപ്രില്‍ ഒന്നുമുതല്‍ പരപ്പനങ്ങാടിയില്‍ പുത്തന്‍ ഗതാഗത പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നു. വര്‍ദ്ധിച്ചുവരുന്ന വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും നേരിടാനാണ് ഈ പരിഷ്‌ക്കാരം നടപ്പിലാക്കുന്നത്. മെയ്മാസത്തില്‍ ചമ്രവട്ടം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ ഗതാഗതതിരക്ക് ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത.

 

താനൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ ഇനി പഞ്ചായത്ത് ഓഫീസിന്റെ മുന്നിലിപ്പോള്‍ ട്രക്കര്‍ സ്റ്റാന്റ് ഉള്ള യിടത്തു നിന്നാവും പുറപ്പെടുക. ട്രക്കര്‍ സ്റ്റാന്റ് റെയില്‍വെസറ്റേഷന് പടിഞ്ഞാറു വശത്തേക്ക് മാറ്റുകയും ചെയ്യും. പയിനിങ്ങല്‍ ജംഗഷനിലുള്ള ഓട്ടോ സ്റ്റാന്റ് ഇനിമുതല്‍ ഗവ. യു.പി സ്‌കൂളിന് മുന്‍വശത്ത് റോഡി-ന് കിഴക്കുഭാഗത്തായിരിക്കും പാര്‍ക്ക് ചെയ്യേണ്ടത്.

 

മോട്ടോര്‍ തൊഴിലാളി പ്രതിനിധികള്‍ , ജനപ്രതിനിധികള്‍ ,പഞ്ചായത്ത്-പോലീസ് അധികാരികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനം.