പരപ്പനങ്ങാടിയില്‍ കുടിവെള്ളം തേടി നഗര സഭ അദ്ധ്യക്ഷയെ ഉപരോധിച്ചു

dyfi parappanangadiപരപ്പനങ്ങാടി: കുടിവെള്ള ക്ഷാമ ത്തിന് പരിഹാരം തേടിയും മാലിന്യ സംസ്ക്കരണത്തിന് പദ്ധതിയും, ബസ് സ്റ്റാന്റിലെ അശാസ്ത്രീയത പാർക്കിങ്ങിന് പരിഹാരവും തേടി ഡി വൈ എഫ് പ്രവർത്തകർ നഗരസഭ അദ്ധ്യക്ഷയെ ഉപരോധിച്ചു. തീര ദേശ മേഖലയിലടക്കം കുടിവെള്ളം മുട്ടിയിട്ടും മാലിന്യം കുമി ഞ്ഞ്‌ കൂടി നഗരം ചീഞ്ഞുനാറിയിട്ടും ബസ്ബേ അനധികൃത ബൈക്ക് സ്റ്റാന്റായി മാറിയിട്ടും നഗരസഭ അധികാരികൾ നോക്കു കുത്തികളായിരിക്കുകയാണന്ന് ഡിവൈഎഫ്ഐ നേതാക്കൾ കുറ്റപെടുത്തി.

ഉപരോധം ഏറെ നേരം നീണ്ടതോടെ പരപ്പനങ്ങാടി എസ് ഐ ജിനേഷ് നടത്തിയ മാധ്യസ്ഥ ചർച്ചയെ തുടർന്ന് മൂന്ന് ആവശ്യങ്ങളിലും നടപടി ഉറപ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് ഡി വൈ എഫ് ഐ നേതാക്കൾ അറിയിച്ചു.

നെടുവ പരപ്പനങ്ങാടി യൂനിറ്റുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഉപരോധം നടത്തിയത്. രണ്ട് ദിവസത്തിനകം കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് തഹസിൽദാർ ഉറപ്പ് നൽകിയതായും അടുത്ത നഗരസഭ യോഗത്തിൽ മാലിന്യ സംസ്കരണ പദ്ധതിക്ക് രൂപം നൽകുമെന്നും സ്റ്റാറ്റിലെ ബസ്സുകൾ ബസ് ബേക്കകത്ത് പാർക്കിങ്ങ് ഉറപ്പു വരുത്തുമെന്നും അനധികൃത ബൈക്ക് പാർക്കിങ്ങിന് നേരെ പോലീസ് നടപടി കൈകൊള്ളുമെന്നും ഉറപ്പ് ലഭിച്ചതായി ഡിവൈഎഫ്ഐ നേതാവ് ഏപി മുജീബ് വ്യക്തമാക്കി’