പരപ്പനങ്ങാടിയില്‍ ഈ മാസം 31ന് ഹര്‍ത്താല്‍

പരപ്പനങ്ങാടി:  പരപ്പനങ്ങാടിക്കനുവദിച്ച ഫിഷിംഗ് ഹാര്‍ബര്‍ നഷ്ടപ്പെടുത്തരുതെന്നും. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും അനുയോജ്യമായ സ്ഥലത്ത് ഉടന്‍ നിര്‍മാണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് 31-01-2012 ന് ചൊവ്വാഴ്ച രാവിലെ 6 മണിമുതല്‍ ഉച്ചയ്ക്ക് 2 മണിവരെ പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പരപ്പനങ്ങാടിയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചു. ഹര്‍ത്താലിന് പരപ്പനങ്ങാടി പഞ്ചായത്ത് മോട്ടോര്‍ തൊഴിലാളി യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പരപ്പനങ്ങാടിയുടെ ഒരു പൊതു ആവശ്യം മുന്‍നിര്‍ത്തി വ്യാപാരി സമൂഹം നടത്തുന്ന ഈ സമരത്തില്‍ ജനങ്ങള്‍ പങ്കാളികളാകണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ ആവ്ശ്യപ്പെട്ടു.

ഹാര്‍ബറിന്റെ സ്ഥലം കണ്ടെത്തിയതു സംബന്ധിച്ച് പരപ്പനങ്ങാടിയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രാദേശിക നേതൃത്വങ്ങളില്‍ അഭിപ്രായവ്യത്യാസം നിലനില്‍കുന്നുണ്ട്.