പരപ്പനങ്ങാടിയില്‍ അര്‍ദ്ധരാത്രിയില്‍ വീടിന് നേരെ ആക്രമണം

Story dated:Sunday May 8th, 2016,05 08:pm
sameeksha sameeksha

Untitled-1 copyപരപ്പനങ്ങാടി: പരപ്പനങ്ങാടി അയോധ്യാനഗറില്‍ അര്‍ദ്ധരാത്രിയില്‍ വീടിന് നേരെ ആക്രമണം. കുടവന്‍കണ്ടി അനില്‍കുമാറിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി 12.30 മണിയോടെ ഒരു സംഘം കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലകള്‍ തകര്‍ന്നു. തുടര്‍ന്ന് കുട്ടികളും സ്ത്രീകളും ഭയവിഹ്വല്ലരായി ആര്‍ത്ത് കരഞ്ഞപ്പോഴാണ് അക്രമികള്‍ പിന്‍മാറിയത്. സിപിഎം അനുഭാവിയാണ് അനില്‍കുമാര്‍.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെയുണ്ടായ രാഷ്ട്രീയ സംഘട്ടനങ്ങളെ തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. ഈ കേസികളിലെ പ്രതികളെ പിടികൂടാന്‍ പോലീസ് റെയ്ഡ് തുടരുന്നതിനിടെയാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.

സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.