പരപ്പനങ്ങാടിയിലെ പ്രഖ്യാപിച്ച ട്രാഫിക് പരിഷ്‌കരണം അട്ടിമറിച്ചു.

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ ഗതാഗതകുരുിക്കിന് പരിഹാരം കാണാന്‍ ഏപ്രില്‍ ഒന്നുമുതല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ഗതാഗത പരിഷ്‌കരണങ്ങള്‍ അട്ടിമറിച്ചു.

പരപ്പനങ്ങാടി പഞ്ചായത്തും പോലീസും ചേര്‍ന്നെടുത്ത തീരുമാനം അട്ടിമറിച്ചത് ചില രാഷ്ട്രീയപാര്‍ടികളുടെ പ്രാദേശിക നേതാക്കളും ഈ മാറ്റത്തോട് താല്‍പര്യമില്ലാത്ത ചില വ്യാപാരികളുമാണെന്ന് ആക്ഷേപ മുയര്‍ന്നു കഴിഞ്ഞു.

ചിലകച്ചവടക്കാരുടെ താല്പര്യങ്ങള്‍ക്കുവേണ്ടി പരപ്പനങ്ങാടിയിലെ ഗതാഗതപരിഷ്‌ക്കാരങ്ങളും ചില വികസന പദ്ധതികള്‍ വരെ അട്ടിമറിക്കപ്പെട്ടതിനാല്‍ ശക്തമായ പ്രതിഷേധത്തിലാമ് നാട്ടുകാര്‍.