പമ്പയിലും സന്നിധാനത്തും സുരക്ഷ ശക്തമാക്കി

sabarimala-ayyappa-temple-daily-pooja-timingsപമ്പയിലും സന്നിധാനത്തും സുരക്ഷ ശക്തമാക്കി. പമ്പയില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു. കര്‍ശന പരിശോധനയ്‌ക്ക്‌ ശേഷമാണ്‌ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക്‌ കടത്തിവിടുന്നത്‌. സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന്‌ പമ്പയില്‍ ആയിരത്തിഅഞ്ഞൂറിലധികം പോലീസുകാരെയാണ്‌ നിയോഗിച്ചിട്ടുള്ളത്‌. ശബരിമല പാതയില്‍ പോലീസ്‌ പട്രോളിംഗ്‌ ശക്തമാക്കിയിട്ടുണ്ട്‌.

തോള്‍ സഞ്ചി ഒഴികെയുള്ള ബാഗുകളും കര്‍ശന പിരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നുണ്ട്‌. സന്നിധാനം മുതല്‍ ശബരിപീഠം വരെ എട്ട്‌ സെക്ടറായി തിരിച്ചാണ്‌ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. കര്‍ശന പരിശോധനയ്‌ക്ക്‌ ശേഷമാണ്‌ തിരുമുറ്റത്തേക്കു സന്നിധാനത്തേക്കും തീര്‍ത്ഥാടകരെ കയറ്റിവിടുന്നത്‌. ശ്രീകോവിലിന്റെ സുരക്ഷാ ചുമതല ദ്രുതകര്‍മ്മസേനയ്‌ക്കാണ്‌.

സുരക്ഷയുടെ ഭാഗമായി ക്യാമറ ഘടിപ്പിച്ചഡ്രോണ്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചാണ്‌ ദ്രുതകര്‍മ്മസേന നിരീക്ഷണം നടത്തുന്നത്‌. ഈ നിരീക്ഷണം മകരവിളക്ക്‌ വരെ തുടരും. ശബരിമല സന്നിധാനത്തിന്‌ സമീപത്തുള്ള കാടുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്‌. വനത്തിനുള്ളില്‍ അപരിചിതരെ കണ്ടാല്‍ കസ്റ്റഡിയിലെടുക്കാനാണ്‌ പോലീസ്‌ തീരുമാനം. പുല്‍മേട്‌ പാതവഴി വരുന്നവരെ പാണ്ടി താവളത്തില്‍ പരിശോധിച്ചശേഷമാണ്‌ സന്നിധാനത്തേക്ക്‌ കടത്തിവിടുന്നത്‌. നെയ്യ്‌ തേങ്ങ ഉടക്കാന്‍ ആയുധങ്ങള്‍ കൊണ്ട്‌ വരുന്നതിനും പോലീസി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്‌.