പന്ത്രണ്ട് വയസ്സുകാരിയെ വീട്ടില്‍ കയറി ആക്രമിച്ചു.

വള്ളിക്കുന്ന്:  കടുലുണ്ടി നഗരത്തില്‍ പന്ത്രണ്ട് വയസ്സുകാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ അയല്‍വാസി ശ്രമിച്ചു. സംഭവത്തില്‍ വയല്‍പീടിയേക്കല്‍ മുസ്ത്ഫക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ച രാത്രിയില്‍ പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ കയറി ഒളിച്ചിരുന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വായ് പൊത്തിപ്പിടിച്ച് പിടിവലി നടക്കുന്നതിനിടയില്‍ശബ്ദം കേട്ട് പെണ്‍കുട്ടിയുടെ വല്ല്യുപ്പയും വല്ല്യുമ്മയും ഉണര്‍ന്നതോടെ മുസ്തഫ ഓടി രക്ഷപ്പെടുകയായിരുന്നു.
ഇയാളെ വല്ല്യുപ്പ പിടിക്കാന്‍ ശ്രമിച്ചെങ്ങിലും കുതറി ഓടി രക്ഷപ്പെട്ടു.