പന്തീരുകുല പെരുമയുടെ പുണ്യം തേടി പതിനായിരങ്ങള്‍ മലകയറി

പട്ടാമ്പി : പതിനായിരങ്ങള്‍ രായിരനെല്ലൂര്‍ മല കയറി. പുലര്‍ച്ചെ മുതല്‍ തുടങ്ങിയ മലകയറ്റം ഉച്ചവരെ തുടര്‍ന്നു. സംസ്ഥാനത്തിന്റെ അകത്തു നിന്നും പുറത്തുനിന്നുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പതിനായിരക്കണക്കിന് ഭക്തരാണ് മലയിലെത്തിയത്. നാറാണത്തു ഭ്രാന്തന് ഗുര്‍ഗാദേവി ദര്‍ശനം നല്‍കിയതിന്റെ സ്മരണയ്ക്കായാണ് എല്ലാവര്‍ഷവും തുലാം ഒന്നിന് മലകയറുന്നത്.

സന്താനബ്ധിക്കായി സ്വര്‍ണം, വെള്ളി, ഓട് എന്നിവയില്‍ പണിത കിണ്ടിയും ഓടവും കമിഴ്ത്തലാണ് ഇവിടുത്തെ പ്രധാന വഴിപാട്. ആണ്‍ സന്താനത്തിനായി കിണ്ടിയും പെണ്‍സന്താനത്തിനായി ഓട്ടു കിണ്ടിയുമാണ് വഴിപാടായി നല്‍കേണ്ടത്. മലകയറ്റത്തോടനുബന്ധിച്ച് ശനിയാഴ്ച തുടങ്ങിയ ദ്വിദശാക്ഷരീ മന്ത്ര ലക്ഷാര്‍ച്ചന ബുധനാഴ്ചത്തെ മലകയറലോടെ അവസാനിച്ചു.

ആമയൂര്‍ മനയിലെ വലിയ അഷ്ടമൂര്‍ത്തി ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

പട്ടാമ്പി സി ഐ കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കിയിരുന്നത്.

Photos : Basheer Pattambi

Related Articles