പനീര്‍ശെല്‍വം രാജിവെച്ചു; ജയലളിത നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

CM_Jayalalithaചെന്നൈ: അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ ജയിലിലായതിനെ തുടര്‍ന്ന്‌്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ എഐഎഡിഎംകെ നേതാവ്‌ ജെ ജയലളിത വീണ്ടും അധികാരത്തിലേക്ക്‌ തിരിച്ചെത്തുന്നു. നാളെ ജയലളിത സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വം രാജിവെച്ചു. ഇന്ന്‌ രാവിലെ ഗവര്‍ണര്‍ റോസയ്യയുടെ വസതിയിലെത്തി രാജി കൈമാറുകയായിരുന്നു.

144 എഐഎഡിഎംകെ എംഎല്‍എമാര്‍ ചേര്‍ന്ന്‌ ജയലളിതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയുടെ അഞ്ച്‌ വിമത എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞവര്‍ഷം സെപ്‌തംബറിലാണ്‌ ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്‌.