പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്ക് ഉപയോഗിക്കാന്‍ ഹര്‍ജി

ന്യൂഡല്‍ഹി:  ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം പൊതു ആവശ്യത്തിന് ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.
കൊച്ചി സ്വദേശി ജേക്കബ് നമാപ്പിളച്ചേരിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ആരാധനാലയങ്ങളുടെ സ്വത്ത് കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ നയം രൂപിക്കരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള കേസ് വ്യാഴാഴ്ച വരാനിരിക്കുകയാണ്.