പത്ര ഏജന്റുമാരുടെ സമരത്തിനെതിരെ സമുദായസംഘടനകളും.

 

കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പത്രഏജന്റുമാരുടെ സമരത്തെ പൊളിക്കാന്‍ മതസമുദായസംഘടനകളെ കൂട്ടുപിടിച്ച കുത്തകപത്രങ്ങള്‍ രംഗത്തിറങ്ങിയതോടെ പത്രവിതരണക്കാരുടെ സമരം പ്രതിസന്ധിയിലായിരിക്കുന്നു.
മാതൃഭൂമിയും മനോരമയും പത്രവിതരണക്കാര്‍ക്കെതിരെ നിരന്തരം വാര്‍ത്തകള്‍ കൊടുക്കുകയും ഇവരുടെ ഓഫീസുകളുടെ മുമ്പില്‍ സ്റ്റാളുകളിട്ട് നാലുരൂപയുടെ പ്ത്ര മൂന്ന് രൂപയക്ക് നല്‍കുകയും ചെയ്യുന്നതിനു പുറമെ ചില ആരാധനാലയങ്ങളും സമുദായ സംഘടനകളും പലയിടങ്ങളിലും നേരിട്ട് പത്രവിതരണം ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. കത്തോലിക്ക പള്ളികള്‍ അവരുടെ ജിഹ്വയായ ദീപികയും മനോരമയും ഏറ്റെടുത്തപ്പോള്‍, കൗമുദി വിതരണം ചെയ്യുന്നത് എസ്. എന്‍.ഡി.പി ശാഖകളാണ്.
കോഴിക്കോട്ട് മാതൃഭൂമിയാകട്ടെ ഉപഭോക്തൃസംരക്ഷണസമിതിയുണ്ടാക്കി. അവരുടെ കോളെമെഴുത്തുകാരെയും, ചിലരാഷ്ട്രീയ നേതാക്കളെയും മതനേതാക്കളുടെ കൂട്ടുപിടിച്ച് വിതരണക്കാരനെ തോല്‍പിക്കുമെന്ന് പറയുന്നു.
പത്രവിതരണക്കാരുടെ ന്യായമായ പല ആവശ്യങ്ങളും ചര്‍ച്ചചെയ്യാതെ ജനങ്ങളുടെ വായിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയാണ് ഈ സമരം എന്ന കുത്തക പത്രങ്ങളുടെ പ്രചരണം ഏറ്റെടുക്കുന്ന സമുദായസംഘടനകള്‍ അവരുടെ രാഷ്ട്രീയം തന്നെയാണ് വ്യക്തമാക്കുന്നത്.