പത്രിക പിന്‍വലിച്ചെന്ന്‌ സോഷ്യല്‍ മീഡിയവഴി പ്രചരണം; മൂന്നിയൂരില്‍ സ്ഥാനാര്‍ത്ഥി പരാതി നല്‍കി

തിരൂരങ്ങാടി: മത്സരരംഗത്തുനിന്നും പിന്മാറിയിരിക്കുന്നുവെന്ന്‌ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനെതിരെ സ്ഥാനാര്‍ഥി പോലീസില്‍ പരാതിനല്‍കിയതായി മൂന്നിയൂര്‍ എട്ടാംവാര്‍ഡ്‌ യുഡിഎഫ്‌ ഭാരവാഹികള്‍ അറിയിച്ചു.

എസ്‌.സി സംവരണസീറ്റായ ഇവിടെ മത്സരിക്കുന്ന ഒ.രമണി മത്സരരംഗത്തുനിന്ന്‌ പിന്മാറിയിരിക്കുന്നുവെന്ന്‌ കഴിഞ്ഞദിവസങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ്‌ സ്ഥാനാര്‍ഥി തിരൂരങ്ങാടി പോലീസില്‍ പരാതിനല്‍കിയതെന്ന്‌ പി.കുഞ്ഞോന്‍, കെ. രാജന്‍, കെ.പി സലീം, കെ.കെ ജമാലുദ്ദീന്‍ ഹാജി, സി കെ രാജീവ്‌, എം.മന്‍സൂര്‍ എന്നിവര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.