പത്ത് ലക്ഷത്തില്‍ പരം മലയാളി സ്ത്രീകള്‍ മദ്യപിക്കുന്നു.

തിരു : കേരളത്തില്‍ പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍ മദ്യപിക്കുന്നവരാണെന്ന ഞെട്ടിപ്പിക്കുന്ന സര്‍ച്ചേ റിപ്പോര്‍ട്ട് പുറത്തുവന്നു. കേരള ശാസ്ത്ര പരിഷത്ത് നടത്തിയ പഠനത്തിലാണ് ഈ വിവരം ലഭ്യമായത്.

കേരളത്തിലെ സ്ത്രീകളില്‍ 5 ശതമാനം വരെ മദ്യപിക്കുന്നവരാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കണക്കെടുപ്പ് നടത്തിയിരിക്കുന്നത് ഗ്രാമ നഗര ഭേദമില്ലാതെയാണ്. ഏതു പ്രായത്തിലുള്ളവരാണ് മദ്യപിക്കുന്നതെന്നോ, ഏതെങ്കിലും പ്രദേശത്ത് കൂടുതല്‍ സ്ത്രീകള്‍ മദ്യപിക്കുന്നുണ്ടോ എന്നോ റിപ്പോര്‍ട്ടില്ല.

മൂന്നു വര്‍ഷം മുമ്പ് കേരളത്തില്‍ നടത്തിയ സര്‍വ്വേയില്‍ മദ്യപാനം ആരംഭിക്കുന്ന പ്രായം 13 വയസ്സായിരുന്നെങ്കില്‍ ഇപ്പോഴത് 12 വയസ്സായിരിക്കുന്നു എന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. പഴയകാലങ്ങളില്‍ കള്ളുഷാപ്പുകളില്‍ തൊഴിലാളികളായ സ്ത്രീകള്‍ കള്ളുകുടിക്കുന്നത് നാട്ടുമ്പുറത്തെ ഒരു കാഴ്ചയായിരുന്നെങ്കില്‍ ഇന്ന് കള്ളു മാറി വിദേശമദ്യത്തിലേക്കും കേരളീയ ജനത ഒന്നായി നീങ്ങുന്നതിന്റെ കാഴ്ചയാണ് കണക്കുകളില്‍ വ്യക്തമാക്കുന്നത്.