പത്താംതരം തുല്യതാ പരീക്ഷ: 4276 പേര്‍ പരീക്ഷയെഴുതി

തിരു:കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ പത്താംതരം തുല്യതാ പരീക്ഷയില്‍ ജില്ലയില്‍ 48 സെന്ററുകളിലായി 4276 പേര്‍ പരീക്ഷയെഴുതി. കുടുംബശ്രീ- അങ്കണവാടി പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുത്തു.