പതിമൂന്നുകാരനെ ഒന്നരമാസമായി കാണാനില്ല

താനൂര്‍: ബ്ലോക്ക് ഓഫീസിനു സമീപം പൂതേരി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മാമിച്ചിന്റെപുരക്കല്‍ അമീന്‍ മകന്‍ അല്‍ഷമീര്‍ (13)നെയാണ് ഒന്നരമാസമായി കാണാതായിട്ടുള്ളത്. താനൂര്‍ എസ്.എം.എം.എച്ച്. എസ്.എസില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കഴുത്തിന് പിന്‍ഭാഗത്ത് കാല്‍ഇഞ്ച് വീതിയില്‍ കറുത്ത പാടുണ്ട്. കാണാതാകുമ്പോള്‍ നീല നിറത്തിലുള്ള ജീന്‍സ് പാന്റ്‌സും, വെള്ളയില്‍ കറുപ്പ് നിറമുള്ള ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.