പതിനായിരത്തോളം ടെലഫോണുകള്‍ ചോര്‍ത്തുന്നു.

ദില്ലി: ഇന്ത്യയില്‍ പതിനായിരത്തോളം ഫോണുകള്‍ ചോര്‍ത്തുന്നതായി ഔദ്യോതിക രേഖ. രാജ്യത്തെ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി പോലീസിന്റെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ വിവധ വിഭാഗങ്ങളും സംസ്ഥാന പോലീസുമാണ് ഫോണ്‍ ചോര്‍ത്തുന്നത്. നേരത്തെ ചോര്‍ത്തിയിരുന്ന അയ്യായിരം ഫോണിന് പുറമെ ആഗസ്റ്റില്‍ 4500 ഫോണ്‍ ചോര്‍ത്താന്‍കൂടി അനുമതി നല്‍കിയിരുന്നു. ഇന്റലിജന്‍സ് ബ്യൂറോയാണ് ഇതില്‍ 6000 ഫോണുകളും ചോര്‍ത്തുന്നത്. ആഗസ്റ്റില്‍ മാത്രം ഐബി ഇതിനായി രണ്ടായിരം അപേക്ഷകളാണ് നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് പ്രകാരം 1200 ഓളെ ഇ-മെയില്‍ ഐഡികളും പരിശോധിക്കുന്നുണ്ട്.