പണിമുടക്കിയ പഞ്ചായത്ത് ജീവനക്കാരന്റെ ചെവി അറുത്തുമാറ്റി

കൊല്‍ക്കത്ത: ദേശിയ പണിമുടക്ക് ദിനത്തില്‍ പണിയെടുക്കാന്‍ വിസമ്മതിച്ച പഞ്ചായത്ത് ജീനക്കാരന്റെ ചെവിയറുത്തുമാറ്റി. പശ്ചിമ ബംഗാളിലാണ് ഈ പൈശാചികമായ സംഭവം അരങ്ങേറിയത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഹര്‍ഷദ് മുഹമ്മദ് എന്ന ജീവക്കാരന്റെ ചെവിയറുത്തുമാറ്റിയത്.

ദേശിയപണിമുടക്കിന്റെ ആദ്യ ദിനമായ ബുധനാഴ്ച ഇയാള്‍ ജോലിക്കെത്തിയിരുന്നില്ല. വ്യാഴാഴിച ഇയാള്‍ ജോലിക്കെത്തിയപ്പോള്‍ ബുധനാഴ്ച ജോലിക്കെത്താത്തിന്റെ കാരണം ആരായുകയും ഇയാള്‍ നല്‍കിയ മറുപടിയില്‍ തൃപ്ത്തിപ്പെടാത്ത തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇയാളെ ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളശുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

ദേശീയ പണിമുടക്കില്‍ പശ്ചിമ ബംഗാളിലെ ജീവനക്കാര്‍ പങ്കെടുക്കുന്നത് മമതാ ബാനര്‍ജിയും അവരുടെ പാര്‍ട്ടിക്കാരും ശക്തമായി എതിര്‍ത്തിരുന്നു.