പണിമുടക്കം – സര്‍വീസ് മേഖല നിശ്ചലമായി

മലപ്പുറം : ദേശീയപണിമുടക്കില്‍ ജില്ലയിലെ സര്‍വീസ് മേഖല നിശ്ചലമായി. മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഓഫീസുകള്‍ അടഞ്ഞുകിടന്നു. ജില്ലാ മൃഗ സംരക്ഷണ ഓഫീസ്, ജില്ലാ കൃഷി ഓഫീസ്, സോയില്‍ സര്‍വ്വെ ഓഫീസ്, ടെസ്റ്റ് ബൂക്ക് ഡിപ്പോ, ജില്ലാ രജിസ്ട്രാര്‍ ഓഡിറ്റ്, ഐ.സി.ഡി.എസ് ഓഫീസ്, ഡ്രഗ്ഗ് ഇന്‍സ്‌പെക്ടര്‍ ഓഫീസ്, ജില്ലാ സേഷ്യല്‍ ഫോറസ്ട്രറി ഓഫീസ്, വാണിജ്യനികുതി ഇന്റലിജന്റ്‌സ് ഓഫീസ്, ഹോമിയോ ഡി.എം.ഒ.ഓഫീസ്, സ്‌പെഷ്യല്‍ തഹസില്‍ദാര്‍(എല്‍.എ) ജനറല്‍, ജില്ലാ ഗ്രൗണ്ട് വാട്ടര്‍ ഓഫീസ്, ജില്ലാ ലോട്ടറി ഓഫീസ്, ജില്ലാ പഞ്ചായത്ത്, ഇറിഗേഷന്‍ ഇലക്ട്രിക്കല്‍, മൈനര്‍ ഇറിഗേഷന്‍ (ഇലക്‌റടിക്കല്‍), ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫീസ്, ജില്ലാ ഫോം സ്റ്റോര്‍, ജില്ലാ സൈനിക ഓഫീസ്, ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം, ജില്ലാ ലേബര്‍ ഓഫീസ്, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസ്, ജില്ലാ സ്റ്റേഷനറി ഓഫീസ്, അസി. ലേബര്‍ ഓഫീസ്, കൃഷി അസി ഡയറക്ടര്‍ ഓഫീസ് തുടങ്ങിയ ഓഫീസുകള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു.

ജില്ലാ കലക്ടറേറ്റില്‍ 206 ജീവനക്കാരില്‍ 20 പോരാണ് ഹാജരായത്, ജില്ലാ സപ്ലൈസ് ഓഫീസില്‍ 22 ല്‍ ഒരാളും, ഡി.എം.ഒ.ഓഫീസില്‍ 3 പോരും, ജില്ലാ എംപ്ലോയിമെന്റില്‍ 4 പോരും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ 75 ജീവനക്കരില്‍ 5 പോരും, ജില്ലാ പി.എസ്.സി.ഓഫീസില്‍ 40 ല്‍ മൂന്ന് ജീവനക്കാരും, ടൗണ്‍പ്ലാനിംഗ് ഓഫീസില്‍ 35ല്‍ 3 പേരും, ഡിഡിഇ ഓഫീസില്‍ 87ല്‍ 12 പേരും, ജില്ലാ വ്യവസായ കേന്ദ്രത്തില്‍ 47ല്‍ 2 പേരും , മലപ്പുറം മുനിസിപ്പാലിറ്റിയില്‍ 51ല്‍ 3 പേരും മാത്രമാണ് ഹാജരായത്. പണിമുടക്കിയ ജീവനക്കാരൂം തൊഴിലാളികളും മലപ്പുറത്ത് പ്രകടനം നടത്തി.
കൊണ്ടോട്ടി സര്‍വീസ് മേഖലയില്‍ എല്ലാ ഓഫീസുകളും അടഞ്ഞു കിടന്നു. പണിമുടക്കിയ തൊഴിലാളികളും അദ്ധ്യാപകരും ജീവനക്കാരും പ്രകടനം നടത്തി.
തിരൂരില്‍ ആര്‍.ടി.ഒ, എംപ്ലോയിമെന്റ്, കൃഷിഭവന്‍ തിരൂര്‍, കൃഷി ജോയിന്റ് ഡയറക്ടര്‍, ഇറിഗേഷന്‍ സബ് ഡിവിഷന്‍, ഇറിഗേഷന്‍ സെക്ഷന്‍ തിരൂര്‍, സെയില്‍ ടാക്‌സ് ഇന്റലിജന്‍സ്, എ.ഇ.ഒ, എ.ആര്‍.(ജനറല്‍), എ.ആര്‍(ഓഡിറ്റ്), ടെസ്റ്റ് ബൂക്ക് ഡിപ്പോ, സബ് രജിട്രാര്‍ തിരൂര്‍, ലാബര്‍ ഓഫീസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്, സിവില്‍ സ്‌പ്ലൈസ് ഓഫീസ്, വില്ലോജ് ഓഫീസ് നിറമരൂതൂര്‍, പെരുമണ്ണ, താനാളുര്‍, തൃക്കണ്ടിയൂര്‍, തിരൂര്‍, വെട്ടം, പരിയാപുരം, എല്‍.എ.(റയില്‍വെ) തിരൂര്‍, എന്നീ ഓഫീസുകള്‍ പൂര്‍ണ്ണമായും അടഞ്ഞൂകിടന്നു. തിരൂര്‍ താലൂക്ക് ഓഫീസില്‍ 65 ജീവനക്കാരില്‍ 15 പോരൂം, ആര്‍.ഡി.ഒ.ഓഫീസില്‍ 25 ല്‍ 3 ഉം സബ് കോടതിയില്‍ 63 ല്‍ 13 ഉം, മുനിസിപ്പ് കോടതിയില്‍ 23 ല്‍ 5 ഉം സബ് ട്രഷറിയില്‍ 20 ല്‍ 5 ഉം ജീവനക്കാരാണ് ഹാജരായത്.
പെരിന്തമണ്ണ താലൂക്ക ഓഫീസില്‍ 30 ല്‍ 5 പേരാണ് ഹാജരായത്. അലിഗഡ് ഓഫീസ്, ലാബര്‍ ഓഫീസ്, പട്ടിക ജാതി വികസന ഓഫീസ്, പി.ഡബ്ലിയു.ഡി റോഡ്‌സ്, ബില്‍ഡിംഗ്‌സ് ഡിവിഷന്‍, സബ് ഡിവിഷന്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു.