പഠനയാത്രക്ക് പോയ വിദ്യാര്‍ഥികളെ മദ്‌റസ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി

താനൂര്‍: സ്‌കൂളില്‍ നിന്നും പഠനയാത്രക്ക് പോയ വിദ്യാര്‍ഥികളെ മദ്‌റസ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. താനൂര്‍ ചിറക്കല്‍ രായിരിമംഗലം ജി എം എല്‍ പി സ്‌കൂളില്‍ നിന്നും പഠനയാത്രക്ക് പോയ വിദ്യാര്‍ഥികളെ ഇക്കാരണം പറഞ്ഞ് മദ്‌റസ അധ്യാപകന്‍ മര്‍ദ്ദിക്കുകയായിരുന്നത്രേ. ഇതിനെതിരെ രക്ഷിതാക്കള്‍ മഹല്ല് കമ്മിറ്റിക്ക് പരാതി നല്‍കി. ഇയാള്‍ക്കെതിരെ മുമ്പും പരാതികളുണ്ടായിരുന്നതായി രക്ഷിക്കള്‍ പറഞ്ഞു. അധ്യാപകനെതിരെ എ ഇ ഒക്ക് പരാതി നല്‍കാനും രക്ഷിതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.