പട്ടികജാതി വിഭാഗക്കാര്‍ക്ക് സിവില്‍ സര്‍വീസ് പരിശീലന ക്ലാസ്

മലപ്പുറം  സിവില്‍ സര്‍വീസ് പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരിശീലന ക്ലാസ് നടത്തുന്നു.

ബിരുദമോ അതിലുപരി യോഗ്യതയോയുള്ള യുവതീ- യുവാക്കള്‍ക്ക് ഏപ്രില്‍ 19 ന് ഉച്ചക്ക് രണ്ടിന് മലപ്പുറം ഗവ: കോളേജില്‍ നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2360272 നമ്പറില്‍ ബന്ധപ്പെടാം.