പട്ടാമ്പിയില്‍ ആവേശത്തിരയിളക്കി കനയ്യ

Story dated:Saturday May 14th, 2016,11 57:am
sameeksha sameeksha

kanhaiya kumarപട്ടാമ്പി: പട്ടാമ്പിയെ ആവേശത്തിരയിളക്കത്തിലാഴ്‌ത്തി കനയ്യ കുമാര്‍. എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയും സഹപാഠിയുമായ മൊഹമ്മദ്‌ മൊഹസിനിന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനായാണ്‌ കനയ്യ കുമാര്‍ കേരളത്തിലെത്തിയത്‌. കേരളത്തെ സൊമാലിയയോട്‌ ഉപമിച്ച മോദിക്ക്‌ കനയ്യ കുമാര്‍ തന്റെ പ്രസംഗത്തിലൂടെ മറുപടി നല്‍കി. കേരളം സാക്ഷരതയുടെ നാടാണ്‌. ശരിയും തെറ്റും തിരിച്ചറിയാന്‍ കേരളീയര്‍ക്കാവും, ഫോട്ടോ മാത്രം നോക്കി രാഷ്ട്രീയം പറയുന്ന മോദിക്കു പറ്റിയ അബദ്ധമാകാം ഈ പരാമര്‍ശമെന്നും കയ്യ കുമാര്‍ പറഞ്ഞു.

സാമൂഹ്യനീതി പുലരാനും ലിംഗസമത്വം പുലരാനും നിലപാട് എടുക്കുന്നവനാണ് മുഹമ്മദ് മുഹ്‌സിന്‍, മുഹ്‌സിന്റെ വിജയം രാജ്യത്തിനാകമാനമുള്ള സന്ദേശമാകുമെന്നും കനയ്യ കുമാര്‍ പറഞ്ഞു.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ ദേശവിരുദ്ധരായി ചിത്രീകരിക്കാനാണ് ഇപ്പോഴത്തെ ശ്രമം എന്നാല്‍ തങ്ങള്‍ ആര്‍എസ്എസ് വിരുദ്ധരാണെന്നും മോദി വിരുദ്ധരാണെന്നും എന്നാല്‍ രാജ്യദ്രോഹികളല്ലെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ നൂറുചുവപ്പന്‍ അഭിവാദ്യം വിളിച്ച് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആസാദി മുദ്രാവാക്യം വിളിച്ചാണ് കനയ്യ കുമാര്‍ വേദി വിട്ടത്.

എംബി രാജേഷ് എംപി, എഐഎസ്എറഫ് ദേശീയ സെക്രട്ടറി വിശ്വജിത്ത് കുമാര്‍ എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു അപാരാജിത രാജ എന്നിവരും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിച്ചു.