പഞ്ചായത്ത് ഓഫീസില്‍ വനിതമെമ്പര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

എറ്റുമുട്ടിയത് വൈസ് പ്രസിഡന്റും മുന്‍ പ്രസിഡന്റും
നിലമ്പുര്‍:  ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് വനിതാ പഞ്ചായത്തംഗങ്ങള്‍ തമ്മില്‍ തല്ലി.മലപ്പുറം ജില്ലയിലെ
കരുളായി പഞ്ചായത്തിലെ വൈസ് പ്രസിഡന്റും മുന്‍പഞ്ചായത്ത് പ്രസിഡന്റും തമ്മിലാണ് ഓഫസിന്റെ വരാന്തയില്‍ വെച്ച് തല്ലുണ്ടായത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 മണിയോടെയാണ് സംഭവം ഇരുവരും ആശുപത്രിയില്‍ ചികത്സ തേടിയിരിക്കുകായണ്.

തൊഴിലുറപ്പ് തൊഴിലാളികളുടെ കുലി ലഭിക്കാത്തതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ സംസാരിക്കുകയായിരുന്ന പ്രതിപക്ഷാംഗവും മുന്‍ പഞ്ചായത്ത്പ്രസിഡന്റുമായയ ഷീബ പുഴിക്കുത്തും നിലവിലെ വൈസ് പ്രസിഡന്റ് മിനി കരേരനും തമ്മില്‍ വാഗ്വാദം ഉണ്ടാവുകയും എറ്റുമുട്ടുകയുയമായിരുന്നു
മിനിയെ നിലമ്പുര്‍ ജില്ലാ ആശുപത്രിയിലും ഷീബയെ നിലമ്പുര്‍ പിജി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.