പഞ്ചായത്ത്‌ വിഭജനം റദ്ദക്കാക്കിയ കമ്മീഷന്‍ നടപടിക്ക്‌ സ്റ്റേ ഇല്ല :സര്‍ക്കാരിന്‌ തിരിച്ചടി


കൊച്ചി: പുതുതായി പഞ്ചായത്തുകളും മുനിസപ്പാലിറ്റികളും രൂപീകരിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിയ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവിശ്യം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ നിരസിച്ചു.

നിലവിലുള്ള സാഹചര്യം പരിഗണിച്ച്‌ തിരഞ്ഞെടുപ്പ്‌ യഥാസമയം നടത്താന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ഉചിതമായ തീരുമാനമെടുക്കാമെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ അഭിപ്രായപ്പെട്ടു.

ഇത്‌ സര്‍ക്കാരിന്‌ കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്‌. ഹൈക്കോടതി വിധിയിന്‍മേല്‍ സര്‍ക്കാര്‍ അപ്പീലിന്‌ പോകുന്നില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട്‌ പറഞ്ഞു. അപ്പീല്‍ പോകുന്നതിനെതിരെ കോണ്‍ഗ്രസ്സില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ മുസ്ലീംലീഗിന്റെ അപ്പീല്‍ നല്‍കണമെന്ന്‌ നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട്‌ പോകുകയായിരുന്നു