നൗഷാദിനെതിരെയുള്ള വെള്ളാപള്ളിയുടെ വര്‍ഗ്ഗീയവിഷംചീറ്റല്‍ വ്യാപക പ്രതിഷേധം

vellappally-natesanഒട്ടോ ഡ്രൈവര്‍മാര്‍ കോഴിക്കോട്ട് വെളളാപ്പളളിയുടെ കോലം കത്തിച്ചു
കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തിന്‍ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച നൗഷാദിനെതിരെ വെള്ളാപ്പള്ളി നടേശന്റെ വര്‍ഗ്ഗീയ പരാമര്‍ശത്തിനെതിരെ വ്യാപകപ്രതിഷേധം. കോഴിക്കോട്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിച്ചു.

ഈ പ്രസ്താവന വെളിവില്ലായ്മയും മനുഷ്യതമില്ലായമയുമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു കേരള തൊഗാഡിയയാവാന്‍ ശ്രമിക്കുന്ന വെള്ളാപ്പള്ളി വര്‍ഗ്ഗീയ വിഷം വമിപ്പിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം എഴുതിയത്. മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തുചാടിയത്. നൗഷാദിന്റെ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. അതിന്റെ പ്രഭ ഇല്ലാതാക്കാന്‍ ഒരു വര്‍ഗ്ഗീയ ഭ്രാന്തിനും കഴിയില്ലെന്നും പിണറായി തന്റെ കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു.
വെള്ളാപ്പള്ളിയെ കേരളത്തിലെ തൊഗാഡിയെയെന്നു തന്നെയാണ് വിഎം സുധീരനും വിശേഷിപ്പിച്ചത്.

മരിക്കാന്‍ കിടക്കുന്നവര രക്ഷിച്ചതില്‍ ജാതികാണരുതെന്നും വെള്ളാപ്പള്ളിയുടെത് അപകടകരമായ പ്രസ്താവനയെന്നും മന്ത്രി എംകെ മുനീര്‍ പറഞ്ഞു.
ശ്രീനാരായണീയ സമൂഹത്തോട് വെളളാപ്പള്ളി മാപ്പുപറയണമെന്ന് എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് സികെ വിദ്യാസാഗര്‍ ആവിശ്യപ്പെട്ടു.
ആലുവയില്‍ സമത്വമുന്നേറ്റയാത്രക്ക് നല്‍കിയ സ്വീകരണത്തിലാണ് വെള്ളാപ്പളളി ഈ വര്‍ഗ്ഗീയപരാമര്‍ശം നടത്തിയത് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി മരിച്ച നൗഷാദിന്റെ കുടുംബത്തിന് ജോലിയും പത്ത് ലക്ഷം രുപയും നല്‍കിയതിനെ കുറിച്ചായിരുന്നു വെള്ളാപ്പളളി പറഞ്ഞത്, മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ നൗഷാദ് മരിച്ചെന്നും നൗഷാദ് മുസ്ലീമായതിനാല്‍ അയാളുടെ കുടുംബത്തിന് സഹായധനം അനുവദിച്ചതെന്നും കേരളത്തില്‍ മരിക്കുകയാണെങ്ങില്‍ മുസ്ലീമായി മരിക്കണെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.