ന്യൂയോര്‍ക്കില്‍ ക്ഷേത്രത്തിനും പള്ളിക്കും നേരെ ബോംബേറ്

     ഹോളിവുഡിലും കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി കാറുകള്‍ കത്തിച്ചതിനു പിന്നാലെ ന്യൂയോര്‍ക്കില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കും, മുസ്‌ലിം പള്ളികള്‍ക്കും നേരെ വ്യാപക അക്രമം. ഗയാനയില്‍ നിന്നുള്ള ഹിന്ദുവിഭാഗത്തില്‍ പെട്ടവരുടെ വീടുകള്‍ക്ക് നേരേയും കടകള്‍ക്ക് നേരേയും ആസിഡ് ബോംബുകള്‍ എറിഞ്ഞു. ആളപായമില്ല. ബോധപൂര്‍വ്വമായ ആക്രമണങ്ങളാണിതെന്ന് ന്യൂയോര്‍ക്ക് പോലീസ് കരുതുന്നു.

കഴിഞ്ഞ ദിവസം ഹോളിവുഡിലും സമീപപ്രദേശങ്ങളിലും കാറുകള്‍ കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ അറസ്റ്റ് ചെയ്തു. 53 സ്ഥലത്ത് കാറുകള്‍ കത്തിച്ച സംഭവത്തില്‍ വെള്ളക്കാരനായ യുവാവും, ഒരു ജര്‍മ്മന്‍ മധ്യവയസ്‌കനുമാണ് പിടിയിലായത്. മൊത്തം ഇരുപത് ലക്ഷം ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്.

 
ന്യൂയോര്‍ക്കിലെ ഷിയ മുസ്‌ലിംങ്ങളുടെ പ്രധാന കേന്ദ്രമായ ഇമാം അല്‍ഗേയി ഫൗണ്ടേഷന്റെ കീഴിലുള്ള ഇസ്ലാമിക് സെന്ററിനു നേരെയാണ് ബോംബെറിഞ്ഞത്. ഹിന്ദു ക്ഷേത്രത്തിന്റെ നീരീക്ഷണ ക്യാമറയില്‍പ്പെട്ട അക്രമത്തില്‍ പങ്കെടുത്തുഎന്നു കരുതുന്ന കറുത്ത വംശജനായ യുവാവിനെ പോലീസ് തിരകയുകയാണ്.