ന്യൂ ഇയര്‍ ആഘോഷം; അതിരുവിട്ടാല്‍ നടപടി

തിരൂര്‍ : ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അതിരുവിടുകയാണെങ്കില്‍ തിരൂര്‍ പോലീസ് നടപടി കര്‍ശനമാക്കും.

തിങ്കളാഴ്ച രാത്രി പത്തുമണിക്ക് ശേഷം തിരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ കലാപരിപാടികളോ ആഘോഷങ്ങളോ അനുവദിക്കില്ല. പെര്‍മിഷനില്ലാതെ മൈക്ക് ഉപയോഗിച്ചാല്‍ പരിപാടിയുടെ സംഘാടകരെ പ്രതിയാക്കി ക്രിമിനല്‍ കേസെടുക്കും. കൂടാതെ കൂട്ടമായി ബൈക്കോടിക്കുന്നവര്‍ക്കെതിരെയും സൈലന്‍സര്‍ ഇല്ലാതെ ബൈക്കോടിക്കുന്നവര്‍ക്കെതിരെയും ക്രമിനല്‍ നടപടിയെടുക്കും. ഇവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും.

രാത്രി പത്തുമണിക്കുശേഷമുള്ള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഘോഷയാത്രതടയുകയും സംഘാടകര്‍ക്കെതിരെ കേസെടുക്കും. രാത്രി പത്തുമണിക്കുശേഷം ഹോട്ടലുകളോ തട്ടുകടകളോ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ ലൈസന്‍സ് റദ്ദാക്കും. കൂടാതെ പൊതു സ്ഥലങ്ങളില്‍ പടക്കം പൊട്ടിക്കുന്നതും അനുവദിക്കില്ലെന്ന് തിരൂര്‍ സിഐ അറിയിച്ചു.