നൈജീരിയയില്‍ വെടിവെപ്പ് : 26 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു.

അബൂജ: നൈജീരിയയില്‍ വെടിവെപ്പില്‍ 26 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ നഗരമായ മുബിയിലാണ് സംഭവം നടന്നത്. നൈജീരിയയുടെ 52-ാം സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലാണ് വെടിവെപ്പ് നടന്നത്. ഫെഡറല്‍ പോളി ടെകിനിക്കിലെ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.

കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പിന് കാരണെമായത്. അക്രമികള്‍ വിദ്യാര്‍ത്ഥികളുടെ പേര് ചോദിച്ചശേഷമാണ് വെടിവെപ്പ് നടത്തിയതെന്ന് ദൃസാക്ഷികള്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.

വെടിവെപ്പിന് മുന്‍പ് ആക്രമികള്‍ വിദ്യാര്‍ത്ഥികലുടെ പേര് ചോദിച്ചറിഞ്ഞത് എന്തിനാണെന്നുള്ളത് ആശയകുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്.