നോട്ട് നിരോധനം സുതാര്യത ഉറപ്പുവരുത്തും –രാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യയുടെ ബഹുസ്വര സംസ്​കാരവു സഹിഷ്​ണുതയും കനത്ത വെല്ലുവിളികൾ നേരിടുകയാണെന്ന്​ രാഷ്​ട്രപതി പ്രണബ്​ മുഖർജി. റിപബ്ലിക്​ ദി​നത്തോട്​ അനുബന്ധിച്ച്​ രാഷ്​​്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ​അദ്ദേഹം. വിദ്യാഭ്യാസവും സാ​േങ്കതിക വിദ്യയും സമന്വയിപ്പിക്കണമെന്നും പ്രണബ്​ മുഖർജി പറഞ്ഞു.

വിരുദ്ധമായ നിരവധി പ്രത്യയ ശാസ്​ത്രങ്ങൾ സഹവർത്തിത്വത്തോടെ നിലനിൽക്കുന്ന രാജ്യമാണ്​ ഇന്ത്യയെന്നും അദ്ദേഹം ഒാർമ്മിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യത്തി​െൻറ ശക്​തിയെ കുറിച്ച്​ പരാമർശിച്ച പ്രണബ്​ മുഖർജി രാജ്യത്തെ പാർലമെൻറിലും സംസ്ഥാന നിയമസഭകളിലും ഉണ്ടാവുന്ന പ്രശ്​നങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ആവ​ശ്യപ്പെട്ടു.

സ്വാത​ന്ത്ര്യത്തിനായി നൽകിയ വില മറക്കരുതെന്നും അമിത സ്വാത​ന്ത്ര്യം ആപത്താണെന്നും അദ്ദേഹം ഒാർമിപ്പിച്ചു. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ക്ഷേമമാണ്​ സർക്കാരുകൾ ലക്ഷ്യം വെക്കേണ്ടതെന്നും അദ്ദേഹം ഒാർമ്മിപ്പിച്ചു. ലോക്​സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച്​ നടത്തുന്നത്​ ​െചലവ്​ കുറക്കുമെന്ന് പറഞ്ഞ​ രാഷ്​ട്രപതി ഇൗ വിഷയത്തിൽ സർക്കാർ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെട്ടു

നോട്ട്​ നിരോധനം രാജ്യത്ത്​ സാമ്പത്തിക മാന്ദ്യം ഉണ്ടാക്കി. എന്നാൽ പ്രശ്​നങ്ങൾ താൽകാലികമാണെന്നും രാജ്യം പ്രതിസന്ധിയെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ പണരഹിത സമ്പദ്​വ്യവസ്​ഥ സ്ഥാപിക്കുന്നതിന്​ സഹായകമാവുമെന്ന്​ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്​റ്റാർട്ട്​ അപ്​ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കണമെന്നും ​അദ്ദേഹം ആവശ്യപ്പെട്ടു.