നേഴ്‌സുമാരുടെ വേഷം ചുരിദാറാക്കും

പാലക്കാട്: സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരുടെ വേഷം ചുരിദാറും ഓവര്‍ക്കോട്ടുമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ആരോഗ്യമന്ത്രി ശിവകുമാര്‍.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഒഫ്താല്‍മോളജി യൂണിറ്റും ഡെങ്കിപ്പനിനിയന്ത്രണ- പ്രതിരോധ യജ്ഞവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നേഴ്‌സുമാരുടെ സംഘടനകളുടെ ആവശ്യപ്രകാരമാണ് യൂണിഫോം മാറ്റുന്നത്. താല്‍പര്യമുള്ളവര്‍ക്ക് പഴയവേഷം തുടരാമെന്നും അദേഹം പറഞ്ഞു. യൂണിഫോം പരിഷ്‌കരണ ഉത്തരവ് ഉടന്‍ ഉണ്ടാവും. കൂടാതെ 1961 മുതലുള്ള സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.