നേപ്പാള്‍ ഭൂകമ്പം: ദുരിതാശ്വാസ തുക കൈമാറി

unnamedനേപ്പാള്‍ ഭൂകമ്പ ദുരിതബാധിതരെ സഹായിക്കുന്നതിന്‌ ജില്ലാ കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തുക കൈമാറി. പൊന്മള പഞ്ചായത്തിലുള്ളവരുടെ ഫേസ്‌ബുക്ക്‌ ഗ്രൂപ്പായ ‘പൊന്മള എന്റെ നാട്‌’ സമാഹരിച്ച തുകയാണ്‌ ജില്ലാ കലക്ടറുടെ ചുമതലയുള്ള കോഴിക്കോട്‌ കലക്ടര്‍ എന്‍. പ്രശാന്തിന്‌ കൈമാറിയത്‌. പൊന്മളയുടെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ ഇടപെടുന്ന കൂട്ടായ്‌മയായ ‘പൊന്മള എന്റെ നാട്‌’ ശ്രദ്ധേയമായ മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ചിട്ടുണ്ട്‌. എ.ഡി.എം വി. രാമചന്ദ്രന്‍, ടി.ടി. മുഹമ്മദ്‌ റാഫി പൊന്മള എന്നിവര്‍ പങ്കെടുത്തു.