നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് കസ്റ്റഡിയില്‍

തൃശൂര്‍: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്കിടി ജവഹര്‍ലാല്‍ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലാണ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ റൂറല്‍ എസ് പിയാണ് കസ്റ്റഡിയിലെടുത്തത്. കോളേജ് പി ആര്‍ ഒ വല്സലകുമാര്‍ , അദ്ധ്യാപകന്‍ സുനില്‍കുമാര്‍ ,ലീഗല്‍ അഡ്വൈസര്‍ സുചിത്ര എന്നിവരെയും കസ്റ്റഡിയിലെടുത്തു. കേസില്‍ പി കൃഷ്ണദാസ് മുന്‍‌കൂര്‍ ജാമ്യാപേക്ഷ തേടി .