നെല്‍ കര്‍ഷകര്‍ക്ക്‌ സഹായവുമായി കുറ്റിപ്പുറത്ത്‌ വനിതാ ലേബര്‍ ബാങ്ക്‌

paddy-field edനെല്‍ കൃഷി സംരക്ഷണവും പ്രോത്സാഹനവും ലക്ഷ്യമിട്ട്‌ കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്തില്‍ വനിതാ ലേബര്‍ ബാങ്ക്‌ സജീവമാകുന്നു. കേന്ദ്രാവിഷ്‌ക്യത പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പ്രകാരമാണ്‌ കുറ്റിപ്പുറത്ത്‌ വനിതാ ലേബര്‍ ബാങ്ക്‌ രൂപവത്‌ക്കരിച്ചത്‌. തൊഴിലാളിക്ഷാമം ഇല്ലാതാക്കി കര്‍ഷകരെ നെല്‍കൃഷിയിലേയ്‌ക്ക്‌ തിരിച്ചുകൊണ്ട്‌ വരുന്നതിനായി ആരംഭിച്ച ലേബര്‍ ബാങ്കില്‍ സാങ്കേതിക പരിശീലനം ലഭിച്ച 73 അംഗങ്ങളാണുള്ളത്‌. നെല്‍കൃഷിക്കാവശ്യമായ നടീല്‍ യന്ത്രങ്ങള്‍, കോണോവീഡര്‍, കൊയ്‌ത്ത്‌ യന്ത്രം തുടങ്ങിയവ ബാങ്കില്‍ സജീകരിച്ചിട്ടുണ്ട്‌. ഞാറ്റടി തയ്യാറാക്കി നടീല്‍ ഏറ്റെടുക്കുന്നതിനും കൊയ്‌ത്തിനും വനിതാ ലേബര്‍ ബാങ്കിന്റെ സേവനം കര്‍ഷകര്‍ക്ക്‌ പ്രയോജനപ്പെടുത്താം. താത്‌പര്യമുള്ളവര്‍ക്ക്‌ ബ്ലോക്ക്‌ കോഡിനേറ്ററുമായോ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസുമായോ 9447967089, 0494 2644310 നമ്പറുകളില്‍ ബന്ധപ്പെടാം.