നെറ്റ് പരിശീലനം ഡിസംബര്‍ മൂന്നിന് ആരംഭിക്കും

കാലിക്കറ്റ് സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ്ങ് ലേണിങ്ങ് ആന്റ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന നെറ്റ് പരീക്ഷാ പരിശീലന പരിപാടിയുടെ മൂന്നാമത്തെ ബാച്ച് ഡിസംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്യും. പത്ത് ദിവസമാണ് കാലയളവ്. ഒന്നാം പേപ്പറിന്റെ പത്ത് വിഷയങ്ങളില്‍ പ്രഗത്ഭരായ അധ്യാപകര്‍ ക്ലാസെടുക്കും. ഫീസ് ആയിരം രൂപ. കോഴ്‌സില്‍ ചേരാനാഗ്രഹിക്കുന്നവര്‍ ലൈഫ് ലോങ്ങ് ലേണിങ്ങ് വിഭാഗവുമായി ബന്ധപ്പെടുക. ഫോണ്‍ 0494 2407360.