നെരൂദ സ്മൃതി സായാഹ്നം

Story dated:Thursday September 24th, 2015,03 53:pm

nerudaകേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം യുവസമിതി ഗ്രാമീണ ചലച്ചിത്രവേദിയുടെ നേതൃത്ത്വത്തിൽ പാബ്ലോ നെരൂദയുടെ നാല്പത്തിമൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മലപ്പുറം കുന്നുമ്മലിൽ വെച്ച് നെരൂദ സ്മൃതി സംഗമ സായാഹ്നം സംഘടിപ്പിച്ചു. നരൂദയുടെ ഹാ ഭൂമി എന്നോടൊപ്പം വരിക എന്ന കവിത ചൊല്ലി പരിപാടി തുടങ്ങി. കേരളത്തിന്റെ മണ്ണും മനസും തിരിച്ചുപിടിക്കുക ‘ എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് നടന്നസംഘസംവാദം പ്രശസ്ത കവി ശ്രീജിത്ത് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു.ഡോ.മുഹമ്മദ് ഷാഫി, ഡോ.സഞ്ജയ്, മമ്മദ് മൊണ്ടാഷ്, ഉണ്ണികൃഷ്ണൻ ആവള , ലിജിഷ എ.ടി. എന്നിവർ സംസാരിച്ചു. സുബ്രമണ്യൻ അരിയല്ലൂർ, അഞ്ജു, ദീപക്, അഭിനന്ദ് എന്നിവർ തെരുവോര ചിത്രം വരച്ചു. ആര്‍ദ്ര, പി.വി.നാരായണന്‍ കുട്ടി, റിസ്വാൻ സ്വാഗതവും അനൂപ് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് നെയ്തലിൻ പാടൽ, ഗാവോ ഛോടബ് നഹി, അതേ കാരണത്താൽ ,ലിറ്റില്‍ ടെററിസ്റ്റ് ,വന്ദേമാതരം എന്നിവ പ്രദർശിപ്പിച്ചു.