നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി രണ്ട്‌ സൗദി പൗരന്‍മാര്‍ അറസ്റ്റില്‍

CochinAirport_9793.htmകൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി രണ്ട്‌ സൗദി പൗരന്‍മാരെ സുരക്ഷാസേന പിടികൂടി. എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ജിദ്ദയിലേക്ക്‌ പോകാന്‍ എത്തിയ സൗദ്‌ സലാഹി അല്‍ അഹമ്മദി. നജീബ്‌ അലി എച്ച്‌ അല്‍ഹമാദി എന്നിവരെയാണ്‌ സുരക്ഷാസേന പിടികൂടിയത്‌.

എകെ 47 തോക്കിന്റെ വെടിയുണ്ടകളാണ്‌ ഇവരില്‍ നിന്നും പിടികൂടിയത്‌. ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ സംഭവം. ഇവര്‍ കഴിഞ്ഞ മാസം 30 നാണ്‌ കേരളത്തിലെത്തിയത്‌. മലപ്പുറം, മൂന്നാര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം നാട്ടിലേക്ക്‌ മടങ്ങാന്‍ എന്നിയതായിരുന്നു ഇവര്‍.