നെഞ്ചത്തുവെച്ച്‌ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്ന ലാപ്‌ ടോപ്‌ പൊട്ടിത്തെറിച്ചു യുവാവിന്‌ പരിക്ക്‌

lap topതിരു: കിടക്കിയില്‍ കിടന്ന്‌ വയറ്റിലും നെഞ്ചത്തുമായി വെച്ച്‌ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നന ലാപ്‌ടോപ്‌ കമ്പ്യൂട്ടറിന്‌ തീപിടിച്ചു പൊട്ടിത്തെറിച്ചു യുവാവിന്‌ പൊള്ളലേറ്റു. പോത്താനിക്കാട്‌ സ്വദേശി ബേസില്‍ കുര്യാക്കോസിനാണ്‌ പിര്‌കകേറ്റത്‌. ശനിയാഴ്‌ച രാത്രി 12 മണിക്ക്‌ ഇയാള്‍ താമസിച്ചിരുന്ന വീട്ടിനുള്ളില്‍ വെച്ചാണ്‌ അപകടമുണ്ടായത്‌.

കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ റോഡിയോഗ്രാഫറായ ബേസില്‍ മലര്‍ന്നുകിടന്നൊണ്ടായിരുന്നു ലാപ്‌ ടോപ്‌ പ്രവര്‍ത്തിപ്പിച്ചത്‌. ലാപ്‌ ടോപ്‌ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ലാപ്‌ ടോപ്പിനടിയില്‍ നിന്നും തീയാളുകയും മുന്നുവട്ട്‌ം പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. യുവാവിവനേറ്റ പരിക്ക്‌ സാരമല്ല.