നീറ്റും നെറ്റും ഇനി വര്‍ഷത്തില്‍ രണ്ടുതവണ നടത്തും

ദില്ലി: അടുത്ത അധ്യായന വര്‍ഷം മുതല്‍ നീറ്റും നെറ്റും രണ്ടുവര്‍ഷം പ്രവേശന പരീക്ഷ നടത്തും. എന്നാല്‍ രണ്ട് പരീക്ഷകളും വിദ്യാര്‍ത്ഥികള്‍ എഴുതണമെന്നില്ല. എന്നാല്‍ രണ്ട് പരീക്ഷയും എഴുതുന്നവരുടെ മികച്ച മാര്‍ക്ക് പ്രവേശനത്തിനായി പരിഗണിക്കും.

യുജിസി, സിബിസി തുടങ്ങിയവര്‍ നടത്തിയിരുന്ന നീറ്റ്, ഈഇഇ, നെറ്റ്, സിമാറ്റ് പ്രവേശന പരീക്ഷകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയായിരിക്കും ഇനിമുതല്‍ നടത്തുക.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കറാണ് പ്രവേശന പരീക്ഷ രീതിയിലെ മാറ്റം പ്രഖ്യാപിച്ചത്. പരീക്ഷ നടത്തുക തിരഞ്ഞെടുത്ത കമ്പ്യൂട്ടര്‍ സെന്ററുകളിലായിരിക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.