നിസ്‌ക്കരിക്കാത്ത ഭര്‍ത്താവില്‍ നിന്ന്‌ നവവധു 5ാം നാള്‍ വിവാഹമോചനം നേടി

Untitled-1 copyറിയാദ്‌: നിസ്‌ക്കരിക്കാത്ത ഭര്‍ത്താവില്‍ നിന്നും നവവധു 5ാം നാള്‍ വിവാഹമോചനം നേടി. ഭര്‍ത്താവിന്റെ നിസ്‌ക്കരിക്കാത്ത ശീലം വിവാഹം ദിവസം തൊട്ടെ വധുവിനെ അരിശം കൊള്ളിച്ചിരുന്നത്രെ. ഇതെതുടര്‍ന്ന്‌ വധു വിവാഹ മോചനത്തിന്‌ ശ്രമിക്കുകയായിരുന്നു.

അതെസമയം യുവതിയുടെ ഈ തീരുമാനത്തില്‍ സോഷ്യല്‍ മീഡിയയില്‍ അനുയോജിച്ചും വിയോജിച്ചും അഭിപ്രായങ്ങള്‍ ശക്തമായിരിക്കുകയാണ്‌. പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ വ്യക്തതയുള്ള മതമാണ്‌ ഇസ്ലാമെന്നും മതബോധമില്ലാത്ത ഭര്‍ത്താവിനൊപ്പം ജീവിക്കേണ്ട എന്ന്‌ യുവതി എടുത്ത തീരുമാനം ശരിയാണെന്ന്‌ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. എന്നാല്‍ ഭാര്യ കുറച്ചുകൂടി ക്ഷമ കാണിക്കാമായിരുന്നുവെന്ന്‌ ഒരുവിഭാഗം. അതെസമയം വിവാഹത്തെ പ്രാര്‍ത്ഥനകള്‍ കൊണ്ടെല്ല അളക്കുന്നതെന്ന്‌ മറ്റൊരു വിഭാഗവും പറയുന്നു.

സൗദി ന്യൂസ്‌ പോര്‍ട്ടലായ അല്‍ മര്‍സദാണ്‌ ഈ വാര്‍ത്ത പുറത്ത്‌ വി്‌ട്ടത്‌.